കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) താമരശ്ശേരി യൂണിറ്റിൽ വനിതാ വിങ് രൂപീകരിച്ചു.
സംസ്ഥാന വനിതാ വിങ് പ്രസിഡന്റ് ആശാ ലില്ലി തോമസ് വനിതാ വിങിന്റെ പ്രഖ്യാപനം നിർവഹിച്ചു. സംസ്ഥാന വനിതാ വിങ് ഭാരവാഹികളായ ജെസ്സി ജയപാൽ, കോഴിക്കോട് ജില്ലാ വനിതാ വിങ് ഭാരവാഹികളായ പ്രീത, ദീപ്തി, ഷൈനി എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ് രൂപീകരണ പ്രവർത്തനങ്ങൾ നടന്നത്.
( വനിതാവിങ്ങ് യുണിറ്റ് പ്രസിഡണ്ട് റുഖിയ , യൂണിറ്റ് സെക്രട്ടറി സജ്ന രജീഷ് , യൂണിറ്റ് ട്രഷറർ അനിത , മറ്റ് ഭാരവാഹികളെയും എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു )
വനിതാവിങ്ങ് രൂപീകരണത്തിലൂടെ കൂട്ടായ്മയും സംഘടനാ പ്രവർത്തനങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്താൻ ഈ പുതിയ ചുവടുവെപ്പ് സഹായകമാകും

Post a Comment