Malayalam News Portal

Thursday, October 29, 2026

KHRA താമരശ്ശേരി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം.


കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) താമരശ്ശേരി (ചർച്ച് റോഡ് )യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. KHRA സംസ്ഥാന പ്രസിഡന്റ്

         ബഹുമാനപ്പെട്ട ജി. ജയപാൽ സാർ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. താമരശ്ശേരി യൂണിറ്റ് പ്രസിഡന്റ് ഇ.പി. അബൂബക്കർ ഹാജി പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

യൂണിറ്റ് പ്രസിഡന്റ് ഇ.പി. അബൂബക്കർക്കയുടെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രജീഷ് മാതാ സ്വാഗതം ആശംസിച്ചു.      സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എം.ആർ. റസാഖ് കേക്ക് മുറിച്ച് ചടങ്ങിന് കൂടുതൽ മധുരം പകർന്നു.

തുടർന്ന് നടന്ന ചടങ്ങിൽ ഏഴാം വാർഡ് മെമ്പറും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാവ്യ VR   KHRAയുടെ പ്രവർത്തനങ്ങളെക്കുറിച്ചും താമരശ്ശേരി യൂണിറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മികച്ച രീതിയിൽ സംസാരിച്ചു.

സംസ്ഥാന വർക്കിങ് പ്രസിഡന്റ് എൻ. സുഗുണൻ , സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിനാജ് റഹ്മാൻ , സംസ്ഥാന സെക്രട്ടറി രുപേഷ് , ജില്ലാ പ്രസിഡണ്ട് സന്തോഷ് കുമാർ , ജില്ലാ സെക്രട്ടറി സാദിഖ് കൊയിലാണ്ടി , ജില്ലാ ട്രഷറർ ബഷീർ ചിക്കിസ് ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തത് പരിപാടിയുടെ മാറ്റ് വർധിപ്പിച്ചു രതീഷ് കുമാർ നന്ദിയുo പറഞ്ഞു.


താമരശ്ശേരി യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജവും ദിശാബോധവും നൽകുന്ന ഈ നേട്ടത്തിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. പുതിയ ഓഫീസ് സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടെ ഐക്യവും സഹകരണവും വർധിപ്പിക്കുന്നതിനും സഹായകരമാകട്ടെ എന്ന് ആശംസിക്കുന്നു.


ഈ ഉദ്ഘാടന ചടങ്ങ് വിജയകരമാക്കാൻ നേതൃത്വം നൽകിയ താമരശ്ശേരി യൂണിറ്റ് ഭാരവാഹികൾക്കും പ്രവർത്തകർക്കും, വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ ഭാരവാഹികൾക്കും പ്രവർത്തകർക്കും, സംസ്ഥാന-ജില്ലാ നേതാക്കൾക്കും മറ്റ് വിശിഷ്ടാതിഥികൾക്കും താമരശ്ശേരി യൂണിറ്റ് കമ്മിറ്റിയുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.

Post a Comment

Whatsapp Button works on Mobile Device only