താമരശ്ശേരി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) താമരശ്ശേരി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗവും ആദരിക്കൽ ചടങ്ങും താമരശ്ശേരി വ്യാപാര ഭവനിൽ വെച്ച് നടന്നു.
യൂണിറ്റ് പ്രസിഡന്റ് ഇ.പി. അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് യു. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ. സുഗുണൻ, സംസ്ഥാന സെക്രട്ടറി രൂപേഷ് കൊളിയോട്ട് എന്നിവർ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും , സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ശക്തിധരൻ, പവിത്രൻ കുറ്റ്യാടി, മുഹമ്മദ് വടകര , സിൽഹാദ്, ഗഫൂർ ബാലുശ്ശേരി , സലാം പേരാമ്പ്ര , ഹുമയൂൺ കബീർ എന്നിവരും ജില്ലാ ഭാരവാഹികളായ യൂസഫ് ഓമശ്ശേരി, മൻസൂർ ലാഹിക് , സുരേഷ് കുഞ്ഞിക്കണ്ടി, ശ്രീലേഷ് കാഞ്ചന , തുടങ്ങിയവരും ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങൾക്കിടയിൽ കൂടുതൽ ഐക്യവും സഹകരണവും ഉറപ്പാക്കുന്നതിനുമുള്ള ആഹ്വാനത്തോടെ യോഗം നടന്നു. ചടങ്ങിൽ കൂപ്പൺ വിതരണം / പ്രിവിലേജ് കാർഡ് വിതരണം, സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം, മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടന്നു.
തുടർന്ന്, യൂണിറ്റിലെ അംഗമായ സുനിയുടെ മകൾ ശ്വേത എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയതിനുള്ള യൂണിറ്റിൻ്റെ സ്നേഹാദരവ് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ സാറിൽ നിന്ന് സ്വീകരിച്ചു
അബ്ദുൽ ലത്തീഫ്, ഇ.പി. അബൂബക്കർ ഹാജി, ബാബു, അലി, റംല, കൃഷ്ണൻകുട്ടി, രാധ, സുലൈമാൻ, ബുഷ്റ, രതീഷ് കുമാർ, പ്രിയ തുടങ്ങിയവരെയും സംസ്ഥാന-ജില്ലാ നേതാക്കൾ KHRAയുടെ സ്നേഹാദരം നൽകി ആദരിച്ചു.
സംഘടനയുടെ ഐക്യവും പ്രവർത്തനമികവും വിളിച്ചോതിയ ചടങ്ങിൽ പങ്കെടുത്ത് പരിപാടി വിജയിപ്പിച്ച മുഴുവൻ KHRA കുടുംബാഗങ്ങൾക്കും കമ്മിറ്റിയുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു


Post a Comment