താമരശ്ശേരി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) സുരക്ഷാ പദ്ധതിയുടെ ഭാഗമായി മരണപ്പെട്ട മൊയ്തീന്റെ കുടുംബത്തിനുള്ള കുടുംബസഹായ ഫണ്ട് കൈമാറി.
ബഹു: സംസ്ഥാന പ്രസിഡണ്ട് G ജയപാൽ ഉത്ഘാടനം ചെയ്ത ചടങ്ങിൽ ഡി.വൈ.എസ്.പി. ബോസ് കെ.എ. കുടുംബസഹായ ഫണ്ട് കുടുംബത്തിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് നവാസ് ഈർപ്പണ ചടങ്ങിൽ സന്നിഹിതനായിരുന്നു.
കെ.എച്ച്.ആർ.എ. ജില്ലാ പ്രസിഡന്റ് യു.എസ്. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി സംഘടനാ വിശദീകരണം നടത്തി.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ. സുഗുണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഷിനാജ് റഹ്മാൻ, സംസ്ഥാന സെക്രട്ടറിമാരായ അനീഷ് പി. നായർ, രൂപേഷ് കൊളിയോട്ട്, സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്റ് ആശാ ലില്ലി തോമസ്, താമരശ്ശേരി എച്ച് ഐ ഷാജി ടി . പി , ബിജു ചുള്ളിക്കര , സുബൈർ പട്ടാമ്പി , രാജാൻ കുളങ്ങര , സംസ്ഥാന വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗം ജസി ജയ്പാൽ, ജില്ലാ സുരക്ഷാ പദ്ധതി ചെയർമാൻ ഹുമയൂൻ കബീർ, വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് പ്രസിഡന്റ് അഷ്റഫ്, തിരുവമ്പാടി യൂണിറ്റിലെ മൊയ്തീൻ, താമരശ്ശേരി യൂണിറ്റ് പ്രസിഡന്റ് ഇ.പി. അബൂബക്കർ, താമരശ്ശേരി യൂണിറ്റ് സെക്രട്ടറി രജീഷ് മാത , വനിതാ വിങ്ങ് ജില്ലാ ഭാരവാഹികളായ പ്രീത , ദീപ്തി , ഷൈനി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
ജില്ലാ സെക്രട്ടറി സാദിഖ് സഹാറ സ്വാഗതവും ജില്ലാ ട്രഷറർ ബഷീർ ചിക്കീസ് നന്ദിയും രേഖപ്പെടുത്തി.
കുടുംബത്തിന്റെ നാളേക്കായി കരുതലൊരുക്കുന്ന കെ.എച്ച്.ആർ.എ. സുരക്ഷാ പദ്ധതി, അംഗങ്ങളുടെ കുടുംബങ്ങൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങും തണലുമായി മാറുകയാണെന്ന് ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് സംസാരിച്ചവർ പറഞ്ഞു.
പങ്കെടുത്ത സംസ്ഥാന , ജില്ലാ കമ്മിറ്റി നേതാക്കൾക്കും , യുണിറ്റ് ഭാരവാഹികൾക്കും , പ്രവർത്തകർക്കും , താമരശ്ശേരി യുണിറ്റ് ഭാരവാഹികൾക്കും , പ്രവർത്തകർക്കും പ്രത്യേകം യൂണിറ്റ് കമ്മിറ്റിയുടെ നന്ദി അറിയിച്ചു.


Post a Comment