Malayalam News Portal

Friday, October 30, 2026

വട്ടൽ കുരിശ് പള്ളിയിൽ പെരുന്നാളിന് കൊടിയേറി.

 


കോടഞ്ചേരി:  പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിന്റെയും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ രണ്ടാം ശ്രാദ്ധ പെരുന്നാളിന്റെയും കൊടിയേറ്റ് കർമ്മം വട്ടൽ കുരിശ് പള്ളിയിൽ ഇടവക വികാരി ഫാ. ബേസിൽ തമ്പി പടിഞ്ഞാറേക്കര നിർവ്വഹിച്ചു. ഒക്ടോ. 31 ന് വെളിമുണ്ട മോർ  ഗ്രീഗോറിയോസ് കുരിശിങ്കൽ  വൈകു.7 മണി സന്ധ്യാ നമസ്കാരം,8 ന് പെരുന്നാൾ സന്ദേശം, 8.30 ന് ആശീർവ്വാദം, നേർച്ച. നവംബർ 1 ന് വൈകു.7 ന് വട്ടൽ കുരിശ് പള്ളിയിൽ സന്ധ്യാ നമസ്കാരo, 8 ന് മലബാർ ഭദ്രാസനത്തിലെ ഫാ. ബേസിൽ കരനിലത്തിൽ പെരുന്നാൾ സന്ദേശം, 8.30 ന് ആശീർവ്വാദം, നേർച്ച. നവം.2 ന് തിങ്കളാഴ്ച രാവിലെ 7.30 ന് പ്രഭാത നമസ്കാരം 8.30 ന് വിശുദ്ധ കുർബ്ബാന-ഫാ. ബേസിൽ കരനിലത്തിൽ, 10.30 ന് പെരുന്നാൾ സന്ദേശം, 11 ന് പ്രദക്ഷിണം, 11.30 ന് ആശീർവ്വാദം, ലേലം, നേർച്ച 12 ന് കൊടിയിറക്ക്.

Post a Comment

Whatsapp Button works on Mobile Device only