Malayalam News Portal

Friday, September 25, 2026

ഇന്നലെ വൈദ്യുതി ‘നിയന്ത്രിച്ചില്ല’; കാരണം ബംഗാൾ ഉൾക്കടലിലെ മഴ

 


തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടൽ തീരത്തോടു ചേർന്നുള്ള സംസ്ഥാനങ്ങളിലെ കനത്ത മഴയും ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ തണുപ്പു തുടങ്ങിയതും വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് താൽക്കാലിക ആശ്വാസമായി. ഇന്നലെ രാത്രി 400 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിച്ചതോടെ നിയന്ത്രണത്തിൽ അയവുണ്ടായി. മറ്റു സംസ്ഥാനങ്ങളിൽ ആവശ്യകത കാര്യമായി ഉയരാത്തതിനാലാണ് രാത്രി തത്സമയ വിപണിയിൽ നിന്ന് വൈദ്യുതി ലഭിച്ചത്. 
ബുധനാഴ്ച രാത്രി 9 മണിക്കു ശേഷവും ആവശ്യത്തിനു വൈദ്യുതി ലഭിച്ചതിനാൽ നിയന്ത്രണം ഒഴിവാക്കിയിരുന്നു. 30വരെ നിയന്ത്രണം പരമാവധി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. അടുത്ത മാസത്തേക്ക് ആവശ്യമായ വൈദ്യുതിക്കായി വിവിധ കരാറുകളിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ നിയന്ത്രണം വേണ്ടിവരില്ലെന്ന പ്രതീക്ഷയിലാണ് അധികൃതർ.


Post a Comment

Whatsapp Button works on Mobile Device only