പൂനൂര്‍ ടൗണില്‍ തുടര്‍ക്കഥയാവുന്ന ഗതാഗതക്കുരുക്കിന് അയവ് വരുത്താന്‍ ഉണ്ണികുളം ഗ്രാമപഞ്ചായത്തും ബാലുശ്ശേരി പോലീസും ചേര്‍ന്ന് നടപ്പിലാക്കുന്ന ട്രാഫിക് പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ടൗണ്‍ ജംഗ്ഷന്‍ പരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശ്ശനമായി നിരോധിച്ചിട്ടുണ്ട്. നരിക്കുനി ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ സുന്നി ജുമാമസ്ജിദിന് എതിര്‍വശത്തായാണ് യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തേണ്ടത്.
മഠത്തുംപോയില്‍ റോഡിന്റെ ഇരു ഭാഗങ്ങളിലുമുള്ള പാര്‍ക്കിംഗ് മാര്‍ക്കറ്റ് പരിസരം വരെ നിരോധിച്ചിട്ടുണ്ട്. ടൗണ്‍ ജംഗ്ഷനിലെ കുരുക്ക് ഒഴിവാക്കാന്‍ കോളിക്കല്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ സംസ്ഥാനപാതയിലെ പാലത്തിലൂടെ അങ്ങാടിയിലേക്ക് പ്രവേശിക്കണം. ഓട്ടോ പാര്‍ക്കിംഗ് റോഡ് അരികിലേക്ക് മാറ്റിയിട്ടുണ്ട്. ട്രാഫിക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോര്‍ഡുകള്‍ പഞ്ചായത്ത് അധികൃതരുടെയും ബാലുശ്ശേരി പോലീസിന്റെ നേതൃത്വത്തില്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബ്ദുള്ള മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഭിജിത്ത്, അസ്ലം കുന്നുമ്മല്‍, വാര്‍ഡ് മെമ്പര്‍മാരായ പി. സാജിത, ഫസീല അസ്ലഹ്, പ്രബീഷ് ബാലന്‍, ബാലുശ്ശേരി എസ്‌ഐ റഷീദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

Post a Comment