Monday, September 21, 2026

കനത്ത മഴയില്‍ സംസ്ഥാനത്ത് ആറ് മരണം



കനത്ത മഴയില്‍ സംസ്ഥാനത്ത് ആറ് മരണം. മലപ്പുറം നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് ഒഴുക്കില്‍പെട്ട് കോട്ടയ്ക്കല്‍ മങ്ങാടന്‍ ബസുടമ അനസ് മങ്ങാടന്‍ (27), തിരൂര്‍ സ്വദേശി പരന്നപറമ്പന്‍ മുഹമ്മദ്കുട്ടി (65) എന്നിവരാണു മരിച്ചത്. വിനോദകേന്ദ്രമായ ഇവിടെ ഒഴുക്കില്‍പെട്ട മുപ്പതോളം പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇടുക്കി വട്ടവട കൊട്ടക്കമ്പൂരില്‍ കൃഷിയിടത്തിലെ ഷെഡിനു മുകളിലേക്കു മണ്ണിടിഞ്ഞ് ബാലകൃഷ്ണന്‍ (52), സഹോദരി ചിന്നമ്മാള്‍ (40) എന്നിവര്‍ മരിച്ചു. പൂഞ്ഞാര്‍ തെക്കേക്കരയില്‍ മണ്ണിടിഞ്ഞ് പെരിങ്ങളം ജോസഫ് (80) മരിച്ചു. ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ തീക്കോയിയില്‍ മണ്ണിടിഞ്ഞു ചെന്നൈ സ്വദേശിയായ വിനോദസഞ്ചാരി മരിച്ചു.

Post a Comment

Whatsapp Button works on Mobile Device only