സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവിലുള്ള സമയക്രമത്തില്‍ മാറ്റം വരുത്തി പഴയതുപോലെ രാവിലെ 11 മുതല്‍ രാത്രി 11 വരെയാക്കി ചുരുക്കാനാണ് നീക്കം. പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകളുമായുള്ള ചര്‍ച്ചകള്‍ ഈ മാസം 23 മുതല്‍ 28 വരെ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായാണ് ബാറുകളുടെ സമയം കുറയ്ക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലേക്ക് വന്നത്. നിലവില്‍ രാവിലെ 10 മുതല്‍ രാത്രി 12 മണി വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം.
എന്നാല്‍, ഈ സമയക്രമം ജീവനക്കാര്‍ക്ക് കടുത്ത ജോലിഭാരം ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാര്‍ തൊഴിലാളി സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.അതേസമയം, രാത്രി വൈകി ബാറുകള്‍ അടച്ച് മടങ്ങുമ്പോള്‍ പുലര്‍ച്ചെ രണ്ട് മണിയോളമാകുമെന്നും, ഇത് തങ്ങളുടെ ആരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നുമാണ് തൊഴിലാളികളുടെ പരാതി.

Post a Comment