താമരശ്ശേരി: താമരശ്ശേരി സബ് ജില്ലാ കായികമേളയ്ക്ക് ജി.വി.എച്ച്.എസ്.എസ് താമരശ്ശേരിയിൽ തുടക്കമായി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി എ.ഇ.ഒ പ്രമോദ് കെ.വി പതാക ഉയർത്തി.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾതല മേളകളും സബ് ജില്ലാ തല മേളകളുമാണ് മികച്ച കായികതാരങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രധാന വേദികളെന്ന് അവർ പറഞ്ഞു. കായികമേളയിൽ മികച്ച നേട്ടം കൈവരിക്കാൻ നിരന്തരമായ പരിശീലനം അനിവാര്യമാണെന്നും മില്ലി മോഹൻ വ്യക്തമാക്കി.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് മാസ്റ്റർ മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാവ്യ വി.ആർ, വാർഡ് മെമ്പർമാരായ എ.പി. സമദ്, പി.കെ. വിജിത്ത് എന്നിവർ ആശംസകൾ നേർന്നു.
ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി പ്രിൻസിപ്പൽ ഷീന പി. പി , ഹെഡ്മാസ്റ്റർ അബ്ദുൽ ഗഫൂർ എ.കെ., വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ അനിൽ കുമാർ എം.എ., എച്ച്.എം. ഫോറം കൺവീനർ മുനീർ മാസ്റ്റർ, സബ് ജില്ലാ കായികമേള സെക്രട്ടറി ബേസിൽ സി.എസ്., സബ് ജില്ലാ സ്പോർട്സ് കോർഡിനേറ്റർ എബിമോൻ മാത്യു, പി.ടി.എ ചെയർമാൻ യൂസുഫ്, പി.ടി.എ വൈസ് പ്രസിഡന്റ് ബിജു കെ .ആർ, എം.പി.ടി.എ പ്രസിഡന്റ് മുബസീന കെ., സബ് ജില്ലാ കായികമേള ഓർഗനൈസർ ദേവദാസ് വി., പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ലൈജു തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പി.ടി.എ പ്രസിഡന്റ് അഷ്റഫ് കോരങ്ങാട് സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ആർ.കെ. ഷാഫി നന്ദിയും പറഞ്ഞു.
.jpeg)

.jpeg)


Post a Comment