Malayalam News Portal

Thursday, October 8, 2026

നടന്‍ പ്രേംനസീറിന്റെ മകള്‍ ലൈലാബീഗം അന്തരിച്ചു

 

കോഴിക്കോട്:നടന്‍ പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം (76) അന്തരിച്ചു.കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം.ചിറയിന്‍കീഴ് കൊടിക്കകം ഗവണ്‍മെന്റ എല്‍.പി.സ്‌കൂള്‍,മദ്രാസ് പ്രസിഡന്‍സി സ്‌കൂള്‍,തിരുവനന്തപുരം സെന്റ് റോക്‌സ് കോണ്‍വെന്റ്,കുന്തല്ലൂര്‍ ഗവണ്‍മെന്റ്

ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു ലൈലാബീഗത്തിന്റെ വിദ്യാഭ്യാസം.പ്രേംനസീറിനെക്കുറിച്ച് 'ഇതിലെ പോയത് വസന്തം' എന്ന പേരില്‍ പുസ്തകം രചിച്ചിട്ടുണ്ട്. മൂത്തമകളുടെ പേരാണ് പ്രേംനസീര്‍ ചിറയിന്‍കീഴിലെ വീടിനും നല്‍കിയിരുന്നത്.ലൈല കോട്ടേജ് എന്നാണ് ചിറയിന്‍കീഴിലെ പ്രേംനസീറിന്റെ അറുപത് വര്‍ഷം പഴക്കമുള്ള വീടിന്റെ പേര്.ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത് നടക്കും.

ഭര്‍ത്താവ് :പരേതനായ റിട്ട:സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.എ. റഷീദ്. 

മക്കള്‍:സജിത്ത്,സോജ സഹോദരങ്ങള്‍:പരേതനായ ഷാനവാസ്,റസിയ, റിത.

Post a Comment

Whatsapp Button works on Mobile Device only