Malayalam News Portal

Friday, October 16, 2026

മദ്യം വാങ്ങാന്‍ യൂണിഫോമിലെത്തി വിദ്യാര്‍ത്ഥികള്‍; നല്‍കില്ലെന്ന് ജീവനക്കാര്‍ നാടകീയ രംഗങ്ങള്‍

 

കക്കോടി പാലത്തിന് സമീപമുള്ള ബീവറേജ് ഔട്ട്ലെറ്റില്‍ വിദ്യാര്‍ത്ഥികള്‍ മദ്യം വാങ്ങാന്‍ എത്തിയത് വാക്കുതര്‍ക്കത്തിനിടയാക്കി. മാളിക്കടവ് ഐടിഐയിലെ വിദ്യാര്‍ത്ഥികളാണ് യൂണിഫോം ധരിച്ച് മദ്യം വാങ്ങാനായി എത്തിയത്.

വിദ്യാര്‍ത്ഥികളാണെന്ന് തിരിച്ചറിഞ്ഞ  ജീവനക്കാര്‍ മദ്യം നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് തര്‍ക്കമുണ്ടായത്. പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് യൂണിഫോം മാറിയും മുതിര്‍ന്ന ആളുകളെ ഒപ്പം കൂട്ടിയും വിദ്യാര്‍ത്ഥികള്‍ വീണ്ടും എത്തിയതായി ജീവനക്കാര്‍ വ്യക്തമാക്കുന്നു. തര്‍ക്കവും പ്രതിഷേധവും ഉണ്ടായതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് വിദ്യാര്‍ത്ഥികളെ അവിടെനിന്ന് തിരിച്ചയച്ചത്.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മദ്യം വില്‍ക്കുന്നത് തടയാന്‍ കര്‍ശന പരിശോധനകളാണ് ബീവറേജ് ഔട്ട്ലെറ്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ജീവനക്കാര്‍ വ്യക്തമാക്കി.




Post a Comment

Whatsapp Button works on Mobile Device only