Malayalam News Portal

Thursday, October 15, 2026

കരിങ്കൽകോറി മോഫിയായെ സഹായിക്കാനുള്ള നടപടികളിൽ നിന്ന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി പിന്മാറണം കോൺഗ്രസ്



പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി ഇഎസ്ഐ മേഖലയിൽ അടയാളപ്പെടുത്തുന്നതിൽ കൃത്യമായ ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തുമ്പോഴും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെയും ഗ്രാമപഞ്ചായത്തിനെയും അപകീർത്തിപ്പെടുത്തുവാനുള്ള ബോധപൂർവമായി ശ്രമങ്ങളിൽ നിന്ന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി പിന്മാറേണ്ടതാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കെഎംഎൽ ഫയലുകളിൽ ആവശ്യമായ പരിശോധന നടത്തുവാൻ ഗ്രാമപഞ്ചായത്ത് തന്നെ ശനിയാഴ്ച സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഏതെങ്കിലും പ്രദേശങ്ങൾ ഉൾപ്പെട്ടതായി കാണുന്നവർ കർഷകരോടൊപ്പം നിന്ന് അവ തിരുത്താൻ ആവശ്യമായ നടപടികൾ ഗ്രാമപഞ്ചായത്ത് സ്വീകരിക്കുന്നതാണ്.

വില്ലേജ് വിസ്തൃതിയിൽ ഉൾപ്പെടുന്ന വനമേഖലയുടെ കൃത്യമായ കണക്കുകൾ സർക്കാരിൻറെ ഭാഗത്തു ലഭ്യമാകാത്തതിന്റെ പേരിൽ ഗ്രാമപഞ്ചായത്തിന് പഴിചാരാനുള്ള ശ്രമങ്ങളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ പിന്മാറേണ്ടതാണ് നിലവിലെ റവന്യൂ രേഖകളിൽ ഉള്ള ഭൂവിസ്തൃതിയെക്കാൾ കൂടുതലാണ് പല വില്ലേജുകളിലും വനവസ്തൃതിയെ ആയി നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന വസ്തുത ഉൾക്കൊള്ളാതെ കോടഞ്ചേരി ഭരണസമിതിയെ മാത്രം ഒറ്റതിരിഞ്ഞ ആക്രമിക്കുവാനുള്ള ശ്രമങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും എന്നും മണ്ഡലം കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

യുഡിഎഫ് ജില്ലാ ചെയർമാൻ വി‌ഡി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസൻറ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ്, യുഡിഎഫ് ചെയർമാൻ ആൻറണി നീർവേലി,കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട് മല, ജോസ് പൈകയിൽ ,റോയ് കുന്നപ്പള്ളി ബാബുപട്ടരാട് ജിജിഎലുവാലുങ്കൽ, ബേബി വളയത്തിൽ വിൽസൺ തറപ്പേൽ, ശിവദാസൻ താഴെപ്പാലാട്ട്,നാൻസി ജോഷി, ജോബി ജോസഫ്, റെജി തമ്പി, സജിനി രാമൻകുട്ടി, റീന ബിജു , ഫ്രാൻസിസ് ചാലിൽ,ബേബി കോട്ടപ്പള്ളി, ആഗസ്ത്തി പല്ലാട്ട്, തമ്പി പറകണ്ടത്തിൽ, ബിജു ഓത്തിക്കൽ, സാബു അവന്നൂർ, സാബു മനയിൽ , ആനി ജോൺ, ബേബിച്ചൻ വട്ടു കുന്നേൽ, ഷിജു കൈതക്കുളം, ജോയി മോളെകുന്നേൽ, തോമസ് പാലത്തിങ്കൽ, ബാബു പെരിയപുരം എന്നിവർ പ്രസംഗിച്ചു.



Post a Comment

Whatsapp Button works on Mobile Device only