ജമുയി: ബീഹാറിലെ ജമുയിയിൽ സഹപാഠിയോടൊപ്പം മടങ്ങിയ പെൺകുട്ടിയെ തടഞ്ഞുനിർത്തി ലൈംഗികമായി ഉപദ്രവിച്ച കേസിൽ മുഖ്യപ്രതിയെ പോലീസ് എൻകൗണ്ടറിലൂടെ പിടികൂടി. കേസിലെ പ്രധാന പ്രതിയായ നന്ദൻ യാദവിന്റെ ഇടതുകാലിൽ വെടിയുതിർത്താണ് പോലീസ് കീഴടക്കിയത്.
സെപ്റ്റംബർ 19-നായിരുന്നു കേസിനാസ്പദമായ സംഭവം. കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെയും കൂട്ടുകാരനെയും ഏഴംഗ സംഘം തടഞ്ഞുനിർത്തുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പ്രതികൾ പെൺകുട്ടിയെ കടുത്ത ലൈംഗികാതിക്രമത്തിന് ഇരയാക്കി. നാട്ടുകാർ സംഘടിച്ചെത്തിയതോടെയാണ് പ്രതികൾ ഓടി രക്ഷപ്പെട്ടത്.
ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

Post a Comment