Monday, September 21, 2026

സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

 മേപ്പയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ ധരിച്ചിരുന്ന സ്വര്‍ണ്ണമാല പിടിച്ചുവലിച്ച് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ചിരണ്ടത്തൂര്‍ വൈദ്യന്റെ പറമ്പില്‍ വീട്ടില്‍ ഷംസുദ്ദീന്‍ (38) ആണ് പിടിയിലായത്.

2026 സെപ്റ്റംബര്‍ 1-ന് രാത്രി 7.10 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സ്ത്രീ കുരുടിമുക്ക്‌പൈനാറത്താലകാളിയത്തുമുക്ക് റോഡില്‍ കുറ്റിയുള്ളതില്‍ ഇബ്രാഹിം എന്നയാളുടെ വീടിന് സമീപം എത്തിയപ്പോള്‍, എതിര്‍ദിശയില്‍ സ്‌കൂട്ടറില്‍ എത്തിയ പ്രതി കഴുത്തില്‍ ധരിച്ചിരുന്ന സ്വര്‍ണ്ണമാല പിടിച്ചുവലിച്ച് കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു

Post a Comment

Whatsapp Button works on Mobile Device only