Saturday, September 19, 2026

കോഴിക്കോട് മൂന്ന് സ്‌കൂൾ വിദ്യാർഥികൾ അമിത വേഗതയിൽ സഞ്ചരിച്ച ബൈക്കിടിച്ച് വയോധികൻ മരിച്ചു.


 വിദ്യാർഥികൾ അമിതവേഗതയിൽ ഓടിച്ച ബൈക്കിടിച്ച് റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികൻ കൊല്ലപ്പെട്ടു. അത്തോളി കോതങ്കൽ ഈയപ്പക്കണ്ടി സൈതലവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ കോതങ്കൽ ഭാഗത്തുവെച്ചായിരുന്നു അപകടം.

കോതങ്കൽ ഹൈസ്‌കൂളിൽ സ്കൂൾ കലോത്സവം നടന്നു കൊണ്ടിരിക്കെ അവിടെനിന്നും ബൈക്കിൽ അമിതവേഗതയിലെത്തിയ മൂന്ന് വിദ്യാർഥികളാണ് അപകടമുണ്ടാക്കിയത്. മൂന്നുകുട്ടികൾ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിലൂടെ നടന്നുപോവുകയായിരുന്ന സൈതലവിയെ ശക്തമായി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈതലവി ദൂരേക്ക് തെറിച്ചുവീണു. അപകടത്തിന് ശേഷം ബൈക്ക് നിർത്താതെ ഓടിച്ചുപോവുകയായിരുന്നു.

അപകടത്തിനിടെ ബൈക്കിലുണ്ടായിരുന്ന ഒരു വിദ്യാർഥി തെറിച്ചുവീണ് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അപകടമുണ്ടാക്കി കടന്നുകളഞ്ഞ മറ്റ് രണ്ട് വിദ്യാർഥികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

Post a Comment

Whatsapp Button works on Mobile Device only