Malayalam News Portal

Monday, September 28, 2026

ഓണം ബംബര്‍ അടിച്ചില്ല; വയനാട്ടില്‍ ലോട്ടറി വില്‍പ്പനക്കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു.

 


ബത്തേരി: ഓണം ബംമ്പര്‍ ലോട്ടറി എടുത്ത് സമ്മാനം അടിക്കാത്തതിന്റെ പേരില്‍ ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പിച്ചു. കേരള- തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ നമ്പ്യാര്‍കുന്നില്‍ പൂങ്കാവനം എന്ന പേരില്‍ ലോട്ടറി കട നടത്തുന്ന വിനീത രാജേഷിനാണ് കുത്തേറ്റത്. സംഭവത്തില്‍ തമിഴ്‌നാട് പാട്ടവയല്‍ സ്വദേശി ശിവകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ ഉച്ചയോടെ വയനാട് സുല്‍ത്താന്‍ ബത്തേരിയിലാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനീതയെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്ത് മുളക്‌പൊടി വിതറി പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു . ഓണം ബംമ്പര്‍ ഉള്‍പ്പെടെ നിരവധി തവണ ലോട്ടറി എടുത്തെങ്കിലും സമ്മാനം ലഭിക്കാത്തതില്‍ പ്രകോപിതനായാണ് ആക്രമണമെന്നാണ് വിവരം.



Post a Comment

Whatsapp Button works on Mobile Device only